രഹസ്യ വിവരങ്ങൾ പാകിസ്താന് കൈമാറിയ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ കരാര്‍ ജീവനക്കാരനാ നവീന്‍ പാല് എന്ന 27കാരനായ ഉദ്യോഗസ്ഥന് ആണ് രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകൾ തിങ്കളാഴ്ച പാകിസ്ഥാനിൽ നിന്നുള്ള നമ്പറിലേക്ക് അയച്ചു നൽകിയത്.
രാജ്യ സുരക്ഷയ്ക്കും താല്പര്യത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നതാണ് നവിന്റെ നടപടികള്‍ എന്ന് വിശദമാക്കി ഗാസിയാബാദ് പൊലീസ് തിങ്കളാഴ്ച ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഐടി വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഓരോ രേഖയ്ക്കും 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് നവീന്‍ പാല് ഈടാക്കിയിരുന്നത്.
രേഖകള്‍ അയച്ച് നല്‍കിയിരുന്ന നമ്പര്‍ അഞ്ജലി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു നവീന്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. നിലവില്‍ പാകിസ്താനില്‍ ഉപയോഗത്തിലിരിക്കുന്നതാണ് ഈ നമ്പര്‍ എന്നും ഗാസിയാബാദ് പൊലീസ് വിശദമാക്കുന്നു.

