രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേരാണ് യോഗത്തിൽ പങ്കെടുത്തത്. രേഖ പറയുന്നത് സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്മാന് സംവിധായകന് രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ്.ഓൺലൈനിലൂടെയാണ് കുക്കുവും സോഹനും പങ്കെടുത്തത്.
ചെയര്മാന്, പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. രഞ്ജിത് നേരത്തെ അവകാശപ്പെട്ടത് കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.

