1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമായ ’83’ യെ കുറിച്ചുള്ള വിരാട് കോലിയുടെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരിക്കുന്നത്. സിനിമ കണ്ടതിന് ശേഷം അതിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കോലി അഭിനന്ദിക്കുകയും മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയതെന്ന് പങ്കുവെക്കുകയും ചെയ്തു.
‘ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ നിമിഷം ഇതിലും മികച്ച രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കഴിയുമായിരുന്നില്ല. അതിശയകരമായ ഈ സിനിമയ്ക്ക് 1983-ലെ ലോകകപ്പിന്റെ നിമിഷത്തിലേക്ക് നിങ്ങളെ മുഴുകിയിരുത്തുന്നു. ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്’, കോലി ട്വിറ്ററില്‍ കുറിച്ചു.
രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രം ഇന്നലെയാണ് റിലീസായത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവായി ആണ് നടന്‍ രണ്‍വീര്‍ സിംഗ് അഭിനയിക്കുന്നത്.

