പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണം മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്ന് സിപിഐഎം. പലസ്തീന്‍കാര്‍ക്ക് പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം. കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ് ഇസ്രയേല്‍ ലക്ഷ്യം.
ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ടെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.