സംസ്ഥാനത്ത് 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാത്തപ്പോള്‍ യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് പിന്‍വാതിലൂടെ വാക്‌സിന്‍ നല്‍കിയതായി ആരോപണം. വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത ജെറോം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
കേരളത്തിലെ മറ്റേതൊരു യുവജനങ്ങളെയും പോലെ, കൊവിഡ് പ്രോട്ടോകോൾ പാലിച്ച്, വാക്സിൻ വരുന്നതും കാത്ത് വീട്ടിലിരിക്കുന്ന യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്ത ജെറോമിന് കൊവാക്സിൻ ആദ്യ ഡോസ് കിട്ടിയെന്നത് അന്വഷിക്കേണ്ടതാണ്.
കേവലം 33 വയസു മാത്രമുള്ള ചിന്തയ്ക്ക് വാക്സിൻ ഇപ്പോൾ എങ്ങനെ കിട്ടി എന്ന് അവരും പാർട്ടിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം.ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നിവർക്കു മാത്രമേ ഇതേവരെ പ്രായഭേദമില്ലാതെ വാക്സിൻ നൽകിയിട്ടുള്ളൂ. ചിന്തയ്ക്ക് കിട്ടിയെങ്കിൽ മറ്റാർക്കൊക്കെ ഇതേപോലെ കിട്ടിക്കാണും എന്ന വലിയ ചോദ്യത്തിന് സമൂഹം വ്യക്തമായ ഉത്തരം ആഗ്രഹിക്കുന്നു.
കേരളത്തിലെ വാക്സിൻ്റെ അളവ്, വിതരണം, അതിനുള്ള മാനദണ്ഡം, ഓൺലൈൻ ബുക്കിങ്ങിലെ പ്രശ്നങ്ങൾ, സ്പോട്ട് രജിസ്ട്രേഷൻ, മാസ് വാക്സിനേഷൻ തുടങ്ങിയവയെപ്പറ്റി ജനങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. അവ ദൂരീകരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുമുണ്ട്. പക്ഷേ, പതിവുപോലെ വൈകിട്ടു വന്നിരിക്കുമ്പോൾ ഇതു സംബന്ധിച്ച് (ആരെങ്കിലും ചോദിച്ചാൽ) തരികിട ഉത്തരം മാത്രമേ നൽകൂ എന്നുറപ്പാണ്. എങ്കിലും, നമുക്ക് ചോദിക്കാതിരിക്കാൻ പറ്റില്ലല്ലോ.
മറ്റ് സംസഥാനങ്ങളില്‍ ആരംഭിച്ചെ്ങ്കിലും കേരളത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ചിന്തയ്ക്ക് വാക്‌സിന്‍ ലഭിച്ചത് പിന്‍വാതിലൂടെയാണെന്നാണ് ആരോപണം. യുവജന ക്ഷേമ കമ്മിഷന്‍ ആരോഗ്യ പ്രവര്‍ത്തകയല്ല, പിന്നെ എങ്ങിനെ ലഭിച്ചുവെന്നതാണ് ആരോപണം.
സെക്കന്‍ഡ് ഡോസ് വാക്‌സിനായി സ്ലോട്ട് തെരഞ്ഞെടുക്കാന്‍ പോലും ആളുകള്‍ക്ക് നിലവില്‍ സാധിക്കുന്നില്ല. ചില സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ ചിന്തയ്‌ക്കെങ്ങനെയാണ് വാക്‌സിന്‍ ലഭിച്ചതെന്ന് കമന്റുകളില്‍ ചോദ്യം ഉയരുന്നുണ്ട്.ഇത് വിവാദമായതോടെ ചില കമന്റുകളും മുക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിന്‍വാതിലൂടെ വാക്‌സിന്‍ നല്‍കുന്നതായും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വാക്‌സിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടും പലരും മടങ്ങിപ്പോകുന്നതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തില്‍ താത്പ്പര്യമുള്ളവര്‍ക്കായി വാക്‌സിന്‍ നല്‍കുന്നത്.