തിരുവനന്തപുരം: കോവിഡ് ചികിത്സയ്‌ക്കെന്ന പേരില്‍ സ്വകാര്യാശുപത്രികള്‍ ഭീമമായ തുക ഈടാക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്‌സിജന്‍ നല്‍കിയതിന് 45600 രൂപ ഈടാക്കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കളക്ടറും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 27 ന് ഈ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്‌സിജന് 45600 രൂപ ഈടാക്കിയത്.
2021-05-06