തിരുവനന്തപുരം: സംസ്ഥാനത്ത് 18- 44 പ്രായക്കാർക്കുള്ള വാക്സിനേഷനിൽ ഗുരുതര രോഗമുള്ളവർക്ക് മുൻഗണന നൽകും.ഹൃദ്രോഗം,കാൻസർ, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ വിവിധ രോഗങ്ങളുള്ളവർക്കാണ് മുൻഗണന. പരിഗണന ലഭിക്കേണ്ടവർ ഇന്നു മുതൽ സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ ഇങ്ങനെ
1·//www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- മുൻഗണന ലഭിക്കുന്നതിനായി //covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
- മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി ലഭിക്കും
4.ഒ.ടി.പി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും
5.ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം, കൊ-വിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുക.
6.അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.(അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റിൽ ലഭ്യമാണ്.)
- വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക
- രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും.
- വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാർ (മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയും മതി), അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.

