തിരുവനന്തപുരം: കേരള ഡെന്റൽ കൗൺസിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ (ഓൺ ഡെപ്യൂട്ടേഷൻ) ഒരു എൽ ഡി ക്ലർക്ക്/ യു ഡി ക്ലർക്ക് തസ്തികയിലേക്ക് നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമാന കൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.
അതേസമയം, തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ട്രേഡ്‌സ്മാൻ, ലക്ചറർ തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ അഞ്ചിനു രാവിലെ 10ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭിക്കും.

