തിരുവനന്തപുരം: തിരുവനന്തപുരത്തെ പിറ്റിപി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക് നിയമനം. യുജിസി നിഷ്‌കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
ശമ്പളം -50000 രൂപ. കൺസോളിഡേറ്റഡ് ഒഴിവ് – 1, അസിസ്റ്റന്റ് പ്രൊഫസർ (ശമ്പളം – 35000 രൂപ) കൺസോളിഡേറ്റഡ് ഒഴിവ് – 2. നവംബർ 7ന് രാവിലെ 10 ന് ഐഎൽഡിഎം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.

