ശബരിമലയിൽ കെട്ടികിടക്കുന്ന അരവണ നശിപ്പിക്കാം; അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമലയിൽ കെട്ടികിടക്കുന്ന അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി. കീടനാശിനി സാന്നിദ്ധ്യമുള്ള ഏലയ്ക്ക കൊണ്ട് ഉണ്ടാക്കിയതാണെന്ന കാരണത്താൽ വില്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.

അരവണ നശിപ്പിക്കേണ്ടത് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സഹകരിച്ചുവേണമെന്ന് കോടതി ആവശ്യപ്പെട്ടു. എങ്ങനെ എവിടെവച്ച് നശിപ്പിക്കണമെന്ന കാര്യത്തിൽ ഇരുവർക്കും ചേർന്ന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അരവണ നിർമ്മിക്കാൻ ഉപയോഗിച്ച ഏലക്കായിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അരവണ വിൽപ്പന തടഞ്ഞത്.

്6.65 ലക്ഷം ടിൻ അരവണയാണ് ഇപ്പോൾ ശബരിമലയിൽ കെട്ടിക്കിടക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം. ശബരിമലയിലെ വിവിധ ഗോഡൗണുകളിലാണ് ജനുവരി മുതൽ അരവണ സൂക്ഷിക്കുന്നത്.