തിരുവനന്തപുരം: യുകെയിലെ വിവിധ എൻ.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്ക് (ODP) അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 14ന് കൊച്ചിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ (ഫെയ്‌സ്-ടു-ഫെയ്‌സ്) യുകെയിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.
അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്‌ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്‌സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്‌മെൻറ് ടെക്‌നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം.
ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്‌കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിലവിൽ OET/IELTS യു.കെ സ്‌കോർ നോടാത്തവർ തിരഞ്ഞെടുക്കപെടുകയാണെങ്കിൽ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്‌സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

