മാലിന്യ നീക്കത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കണ്ടുപിടിച് വിദ്യാര്‍ത്ഥികള്‍

മാലിന്യ നീക്കത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കണ്ടുപിടിച് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് സര്‍ക്കാര്‍ പോളി ടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മാലിന്യ നീക്കത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിർമ്മിച്ചത്. 75 ഓട്ടോറിക്ഷകളാണ്  കോഴിക്കോട് കോര്‍പ്പറേഷന് മാലിന്യ സംസ്‌കരണത്തിനായി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നൽകുന്നത്.

വാഹനങ്ങളെ നിർമിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച ഇന്‍ഡസ്ട്രീ ഓണ്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ്. പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികൾ വളരെ ആവേശത്തോടെ തന്നെയാണ് ഈ തൊഴിലവസരങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തൊഴിലവസരം നിരവധിയാണെന്നതിനാലും ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പഠിക്കാനുള്ള അവസരം മുന്നോട്ട് കൊണ്ട് പോവുകയാണ് ഓരോ വിദ്യാർത്ഥികളും.