മരംമുറി വിവാദം, റവന്യുവകുപ്പിനെ പഴിചാരി വനം വകുപ്പ്

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ റവന്യു വകുപ്പിനെ പഴി ചാരി വനം വകുപ്പ്. അനധികൃത മരംകൊള്ള കണ്ടെത്തുന്നതിനും തടയുന്നതിനും ഒന്‍പത് ജില്ലകളില്‍ റവന്യു വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

റവന്യു വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് 15 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത്. റവന്യൂ ഉദ്യോഗസ്ഥര്‍ നിസംഗത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുറിച്ചതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.