കോവിഡ് പ്രതിരോധം ശക്തമാക്കി സർക്കാർ; സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1.34 കോടി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച്ച എറണാകുളത്ത് 61,150 ഡോസ് കോവീഷീൽഡ് വാക്‌സിനും കോഴിക്കോട് 42,000 ഡോസ് കോവീഷീൽഡ് വാക്‌സിനും എത്തിയിരുന്നു. ഇതുകൂടാതെ ശനിയാഴ്ച്ച തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും 53,500 ഡോസ് കോവീഷീൽഡ് വാക്‌സിനും എത്തി. സംസ്ഥാനത്തിന് 1,28,82,290 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്.

വെള്ളിയാഴ്ച്ച 1,70,976 പേരാണ് സംസ്ഥാനത്ത് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 പേർ വാക്‌സിന്റെ ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 1,34,79,057 പേരാണ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തത്.