കൊല്ലം: സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷന്‍ അധ്യക്ഷ തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.വിഷയം ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരില്‍ വേദനിപ്പിക്കുന്ന പുരുഷന്‍മാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയാല്‍ സ്വന്തം വീട്ടുകാര്‍ക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണമെന്നും ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

