വയനാട് മരംമുറി വിവാദം : നടന്നത് വന്‍ കൊള്ളയെന്ന് പി ടി തോമസ് എം എല്‍ എ

തിരുവനന്തപുരം: വയനാട് മുട്ടില്‍ മുറിച്ച് മാറ്റിയത് 100 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണെന്ന് പി ടി തോമസ് എം എല്‍ എ. വനം കൊള്ളക്കാര്‍ വനംമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി കേള്‍ക്കുന്നുന്നുണ്ട്. ഇതില്‍ മാദ്ധ്യമ സ്ഥാപനത്തിലെ പ്രധാനിയായ വ്യക്തി ഇടപെട്ടോയെന്നും വനം മന്ത്രി വ്യക്തമാക്കണം. മുട്ടില്‍ മരംമുറിയില്‍ നടപടിയെടുക്കാന്‍ ശ്രമിച്ച റെയ്ഞ്ച് ഓഫീസറെ കുടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും പി ടി തോമസ് സഭയില്‍ ആരോപിച്ചു.

മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ച അന്വേഷണം തൊലിപ്പുറത്തുള്ള ചികിത്സയാണെന്നും മരം മുറിച്ച് കടത്തുന്നതില്‍ നടന്നിട്ടുള്ളത് കൊള്ളയാണെന്നും സംഭവത്തിന് പിന്നിലുള്ള ഉന്നതര്‍ ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. മാംഗോ മൊബൈല്‍ ഉദ്ഘാടനത്തിന് നിശ്ചയിച്ചത് മുഖ്യമന്ത്രിയെയാണെന്നും ഇത് നമ്മളാരും തന്നെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.