പശുവിൻ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന് ഉത്പാദിപ്പിച്ച് ഔഷധി; വിപണിയിലെത്തിച്ച് സംസ്ഥാന സർക്കാർ.

തിരുവനന്തപുരം: പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉത്പാദിപ്പിച്ച മരുന്നുകൾ വിപണിയിലെത്തിച്ച് സംസ്ഥാന സർക്കാർ. ഓർമ്മ ശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാനായുള്ള മരുന്നുകളാണ് സർക്കാർ വിപണിയിലെത്തിച്ചത്. പഞ്ചഗവ്യ ഘൃതം എന്ന പേരിൽ കേരള സർക്കാറിന്റെ കീഴിലുള്ള ആയുർവേദ ഔഷധ നിർമാണ വിതരണ സ്ഥാപനമായ ഔഷധിയാണ് മരുന്ന് വിപണിയിൽ എത്തിച്ചത്. കുട്ടനെല്ലൂരിലുള്ള ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറിയിൽ നിന്നാണ് പുതിയ മരുന്ന് ഔഷധി നിർമ്മിച്ചിരിക്കുന്നത്.

ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് തുടങ്ങിയവ ചേർത്താണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. മഞ്ഞപ്പിത്തം, പനി, അപസ്മാരം എന്നീ രോഗങ്ങൾക്കെല്ലാം ഈ മരുന്ന് ഉപയോഗിക്കാം. മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും മരുന്ന് സഹായിക്കും. ഔഷധിയുടെ വെബ്സൈറ്റിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ആയുർവേദ നിർമ്മാതാക്കളായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഔഷധി.