ഇന്ത്യയില്‍ നിന്നുള്ള 1000 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. കോവിഡ് സമയത്ത് നഴ്‌സുമാരുടെ സേവനത്തിന് നല്‍കുന്ന ആദരമാണിത്. നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്കുന്ന ഓസ്‌ട്രേലിയയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം.ഐഎച്ച്എമ്മിന്റെ മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് കോഴ്‌സ് നഴ്‌സുമാര്‍ക്ക് അവരുടെ വിഷയത്തില്‍് ആഴത്തിലുള്ള അറിവ് ലഭ്യമാക്കുന്നതിനൊപ്പം വൈദഗ്ധ്യം അങ്ങേറ്റം മെച്ചപ്പെടുത്തുന്നതിനുതകുന്ന വിചിന്തന ശേഷിയും, വിലയിരുത്തലും, പരിശോധനയും നടത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. ഗേറ്റ്വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലണ്ട്, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കോവിഡ് മഹാമാരിക്ക് ശേഷം സാധാരണ നില കൈവരിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവും. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, വിശേഷിച്ചും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്, ലഭിക്കുന്ന മറ്റൊരു മെച്ചം ഗവേഷണവും, പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലകളും, ക്ലിനിക്കല്‍ മേഖലയില്‍ ഉയര്‍ന്ന സാധ്യതകളുമാണ്.ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിനാല്‍് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു.
2021-05-13