ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ആറ് മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാത്തതിനാലാണ് ബ്‌ളൂ ടിക്ക് എടുത്തുകളഞ്ഞതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാറ്റിയാലോ, പദവിയില്‍ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്‌ളൂ ടിക്ക് സ്വമേധയാ നീക്കാന്‍ ട്വിറ്ററിന് അവകാശമുണ്ട്. സര്‍ക്കാര്‍ പദവിയിലുളളവര്‍, സര്‍ക്കാരിന്റെ കമ്പനികള്‍, ബ്രാന്റുകള്‍, സ്വകാര്യ സംഘടനകള്‍, മാദ്ധ്യമ സ്ഥാപനങ്ങള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, സിനിമ,സ്‌പോര്‍ട്‌സ്, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സമൂഹത്തിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങള്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ട്വിറ്റര്‍ ബ്ലൂടിക്ക് നല്‍കുന്നത്. വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്‌ളൂ ടിക്ക് നീക്കം ചെയ്യാനിടയായ സംഭവത്തില്‍ ഐടി മന്ത്രാലയം ട്വിറ്ററിനോട് വിശദീകരണം തേടിയിട്ടുണ്ട്.
2021-06-05

