വടകര നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഒരു ദിവസം മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

വടകര: വടകര നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇന്ന് മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ബലി പെരുനാളിനോട് അനുബന്ധിച്ച് നല്‍കിയ ഇളവിലാണ് കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട വടകരയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയത്. സംസ്ഥാനത്ത് നാളെയും മറ്റനാളും കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും വടകരയില്‍ ഒറ്റദിവസം മാത്രമാക്കി ചുരുക്കിയതോടെ വ്യാപാരികള്‍ വീണ്ടും സങ്കടത്തിലായി. കടകള്‍ തുറക്കുന്നതിന്റെ ഭാഗമായി പോലീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൃത്യമായി പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. തൊഴിലാളികളടക്കം മുഴുവനാളുകളും ഇരട്ടമാസക് ധരിച്ച് മുന്‍കരുതലെടുക്കാനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.