രാജവെമ്പാലയെക്കാള്‍ വലിയ വിഷ ജന്തുക്കള്‍: വിമര്‍ശനവുമായി വി ടി ബല്‍റാം

v t balram

തിരുവനന്തപുരം: മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ വിദ്വേഷ കമന്റ് ഇട്ടതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അര്‍ഷാദ് കൂടു വൃത്തിയാക്കുന്നതിനിടയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന നാഗ, നീലു, കാര്‍ത്തിക് എന്നീ മൂന്നുരാജവെമ്പാലകളാണ് ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലുള്ളത്. കടിയേറ്റ് അരമണിക്കൂര്‍ കഴിഞ്ഞാണ് മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മരിച്ച അര്‍ഷാദ് വര്‍ഷങ്ങളായി മൃശാലയിഷ പാമ്പുകളെ പരിചരിക്കുന്ന ജീവനക്കാരനാണ്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്ത് മൃഗശാല ജീവനക്കാരന്‍ അര്‍ഷാദ്, കൂടുവൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. ആദരാഞ്ജലികള്‍. വാര്‍ത്തക്ക് താഴെ സംഘികളുടെ കമന്റ് നോക്കുക. രാജവെമ്പാലയെക്കാള്‍ വലിയ വിഷ ജന്തുക്കള്‍. ആര്‍എസ്എസിന്റെ തനിക്കൊണം എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്. ഉളുപ്പില്ലാത്ത നശിച്ച വര്‍ഗം.