കൊച്ചി: ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയാക്കിയപ്പോള്‍ ഒരുപാട് വിദ്യാര്‍ത്ഥികളാണ് പഠിക്കാന്‍ ഫോണില്ലാതെ കഷ്ടപ്പെട്ടത്. അക്കൂട്ടത്തിലൊരാളാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. പഠിക്കാന്‍ ഫോണില്ലാത്തതുകൊണ്ട് പഠിക്കാതിരിക്കാനൊന്നും ജോസഫ് തയ്യാറല്ലായിരുന്നു. ഒരു മാധ്യമത്തിന്റെ മന്ത്രിയോട് സംസാരിക്കാം എന്ന പരിപാടിയുടെ ഭാഗമായി ജോസഫ് മന്ത്രിയെ വിളിച്ച് പഠിക്കാന്‍ ഫോണില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രി ഉടനടി തന്നെ നടപടിയെടുത്തു. എംഎല്‍എ കെ ജെ മാക്സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി.ഇക്കാര്യം എംഎല്‍എ കെ ജെ മാക്സി ഫേസ്ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിക്കുകയും ചെയ്തു.
2021-05-30

