തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ചാര്‍ജ് വര്‍ധനയേക്കാള്‍് ജനങ്ങളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ഡിപ്പോകളിലെ ശുചിമുറികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ മികച്ച നിലവാരമുള്ളതാക്കുമെന്നും ബസുകള്‍ സിഎന്‍ജിയിലേക്ക് മാറുമെന്നും ജലഗതാഗതവകുപ്പ് വാട്ടര് ടാക്‌സികള്‍ തുടങ്ങുമെന്നും ആന്റണി രാജു പറഞ്ഞു.
ശമ്പളപരിഷ്‌ക്കരണവും പരിഗണനയിലുണ്ടെന്നും അതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും കെഎസ്ആര്ടിസിയില്‍ നിന്ന് വിരമിച്ചവര്ക്ക് 500 രൂപ ഇടക്കാല ആശ്വാസം നല്കുമെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം നിര്മിക്കും. കിഫ്ബി ഓഫിസിനായി കെട്ടിടത്തിന്റെ ഒരുഭാഗം നിശ്ചിതകാലത്തേക്ക് നല്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

