ലോക്ഡൗണ്‍ : കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തും

തിരുവനന്തപുരം: മെയ് എട്ട് മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തും. മാത്രമല്ല,
വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സിഎംഡി ബിജുപ്രഭാകര്‍ നിര്‍ദ്ദേശവും നല്‍കി.ബാഗ്ലൂരില്‍ നിന്നും എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ 12 ട്രെയിനുകളും 3 മെമുവും സര്‍വീസ് നിര്‍ത്തിവെച്ചു.