വി.ഡി സതീശന്‍ യുഡിഎഫ് ചെയര്‍മാന്‍

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്കും പ്രതിപക്ഷനേതാവ് വി.ഡി സതീശനെ തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു.

രമേശ് ചെന്നിത്തല സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്നും പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ സ്വയം പിന്‍മാറുമായിരുന്നുവെന്നും സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.