കോഴിക്കോട്: വ്യാജവാര്‍ത്തയ്‌ക്കെതിരെ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിയമനടപടിയിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയെന്നും അതുപ്രകാരം ഗവര്‍ണര്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയെന്നുമായിരുന്നു ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. ഗവര്‍ണര്‍ രാഷ്ട്രീകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ രാജ്ഭവന്‍ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
2021-05-28

