തിരുവനന്തപുരം: എല്ലാ കെ.എസ്.ആര്.ടി.സി ഡിപ്പോകളിലേയും ശുചിമുറികള്‍ മിനുക്കി രാജ്യാന്തരനിലവാരത്തിലെത്തിക്കാന് പിണറായി സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഡിപ്പോകളിലേയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരുമാനിച്ചു. ശുചിമുറികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിട്ടു. മാത്രമല്ല, ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയാതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
2021-05-28

