തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തിയത് പോലെ കൊടകരകേസും അവസാനിപ്പിക്കുമോയെന്ന്് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സി പി എമ്മും ബി ജെ പിയും ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു.
ബി ജെ പി അദ്ധ്യക്ഷന്‍ എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ ശ്രദ്ധിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാന് അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തതെന്നും സതീശന്‍ ചോദിച്ചു.

