ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ ഐ എന്‍ എല്‍ ലീഗിനൊപ്പം നിന്നെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ – ന്യൂനപക്ഷമെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ സമുദായത്തിനും മുസ്ലീം സമുദായത്തിനും ഭാഗംവച്ച് കൈയില്‍ കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് എണ്‍പത് ശതമാനമായിപോയി. ഒരാള്‍ക്ക് 20 ശതമാനം ആയിപ്പോയി. അതില്‍ കോടതി അവര്‍ക്ക് നിഷേധാത്മകമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തു. ഇവിടെ ഒന്നുംകിട്ടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.
കുഴല്‍പ്പണ കേസില്‍ ബിജെപിക്കാര്‍ മണ്ടന്മാരായിട്ടാണ് പിടിക്കപ്പെട്ടത് സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
2021-06-07

