കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാന്‍ യാത്രയ്ക്ക്

തിരുവനന്തപുരം: ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നതിനായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് യാത്രയെങ്കിലും ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജൂലായ് 21 മുതല് ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. ജപ്പാനിലെ ടോക്യോയില്‍ ജൂലായ് 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മത്സരങ്ങള്‍ അവസാനിക്കും.