തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി കൂടുതല്‍ വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇ-സഞ്ജീവനി വഴിയുള്ള കൊവിഡ് ഒ.പി സേവനം 24 മണിക്കൂറുമാക്കി. കൊവിഡ് ചികിത്സയില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിച്ചു. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഇ-സഞ്ജീവനിയില്‍ ബന്ധപ്പെടാം. രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 35ല്‍പ്പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാണ്.
ഈ സേവനം ഉപയോഗിക്കാന്‍
https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഉപയോഗിക്കുന്ന വ്യക്തിയുടെ ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കണം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. വിവരങ്ങള്‍ക്ക് :ദിശ 1056, 0471 2552056