കോവിഡ് പ്രതിസന്ധികള്‍ക്കിടെ ട്രോളിംഗ് നിരോധനം : മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

കൊച്ചി: കോവിഡ് പ്രതിസന്ധികള്‍ക്കിടെ സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം കൂടിയെത്തുന്നതോടെ മത്സ്യത്തൊവിലാളികള്‍ കൂടുതല്‍ ആശങ്കയിലാകുന്നു. കൊവിഡ് പ്രതിസന്ധി, ഡീസല്‍ വിലക്കയറ്റം എന്നിങ്ങനെ മത്സ്യത്തൊഴിലാളികള്‍ വല്ലാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ട്രോളിംഗ് നിരോധനം. ഇളവുകള്‍ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങിയെത്താഞ്ഞതിനാല്‍ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്.

ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നിരോധന ശേഷമെങ്കിലും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. രണ്ട് മാസത്തോളം പണിയില്ലാതാകുമ്പോള്‍ കൂടുതല്‍ കടം വാങ്ങേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക. എന്നാല്‍ പരമ്പരാഗത വള്ളങ്ങളില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്ക് വിലക്കില്ല.