തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ പ്ലാന്റ് : പ്രവര്‍ത്തനം ആരംഭിച്ചു

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പിഎം കെയര്‍ ഫണ്ടില്‍ നിന്നും ലഭിച്ച ഒന്നരക്കോടി രൂപയുടെ ധനസഹായമുപയോഗിച്ചാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. തൃശൂര്‍ ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.ഒരു മിനുട്ടില്‍ ശരാശരി 1000 ലിറ്റര്‍ ഓക്സിജനാണ് ഇതിലൂടെ ഉത്പാദിപ്പിക്കുക.ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്ലാന്റിന്റെ ട്രയല്‍ റണ്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജന്‍ ജനറേറ്റര്‍ പി എസ് എ പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റില്‍ 600 ലിറ്റര്‍ ഓക്സിജനാണ്. പ്ലാന്റിലെ ഓക്സിജന്റെ ഗുണ പരിശോധന ന്യൂ ഡല്‍ഹിയില്‍ നടത്തിയതില്‍ 94-95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം ,കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് മറ്റു പ്ലാന്റുകള്‍ സ്ഥാപിക്കുക