ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടൊവിനോ

കൊച്ചി : ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം പങ്കുവച്ച് ടൊവീനോ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു.കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പല അക്രമങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ അഹാന കൃഷ്ണയും കരിക്കിലെ അനു കെ അനിയനും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.