ഇടുക്കി: തീവ്രവാദഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങള്‍ വിശകലനം ചെയ്യാനാണ് അധികൃതരുടെ നീക്കം.
ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

