അലോപ്പതിക്കെതിരെ നടത്തിയ വിവാദപരാമര്‍ശം : കേസുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവ്

ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ സംയുക്തമായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രിംകോടതിയെ സമീപിച്ചു. റെംഡിസിവിര്‍ ഉള്‍പ്പെടെ ഡ്രഗ്‌സ് കണ്ട്രോളര്‍ അംഗീകരിച്ച മരുന്നുകള്‍ പരാജയമാണെന്നും അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നും രാംദേവ് പറയുന്നതിന്റെ വിഡിയോ കഴിഞ്ഞ മാസം പുറത്തുവന്നതാണ് വിവാദമായത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, രാംദേവിനു കത്തയച്ചു.ഇതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി രാംദേവ് അറിയിച്ചിരുന്നു.എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിവിധ യൂണിറ്റുകള്‍ ബാബാ രാംദേവിനെതിരെ കേസ് നല്‍കുകയായിരുന്നു.