ലിഫ്റ്റ് തകര്‍ന്ന് വീണ് മരിച്ച നജീറയുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് മരിച്ച നജീറമോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായം. ഇക്കഴിഞ്ഞ മെയ് മാസം 15ാം തിയതിയാണ് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.

ഒരു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ജൂണ്‍ 17 ന് നജീറ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ നജീറയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.