ബെംഗളൂരു: തെലങ്കാനയിലെ രാമക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോകപൈതൃക പദവി. ലോക പൈതൃക സമിതി ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിന് പൈതൃക പദവി നല്‍കിയത്. ഈ പ്രഖ്യാപനത്തെ ഉല്കൃഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. കൂടാതെ തെലങ്കാനയിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു. തെലങ്കാനയിലെ പാലംപേട്ടിലാണ് ഈ ക്ഷേത്രം. കാകതീയ ഭരണാധികാരി ഗണപതി ദേവയുടെ കാലത്താണ് ഈ ശിവക്ഷേത്രം പണികഴിച്ചത്. ഇവിടെ ഭഗവാന് രാമലിംഗേശ്വര ആണ് ആരാധിക്കപ്പെടുന്നത്. രാമപ്പ എന്ന ശില്പി ചെങ്കല്‍ മണ്‍കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2021-07-26

