കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി, ഐഎന്‍എല്ലിലെ പിളര്‍പ്പിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍

തിരുവനന്തപുരം: ഐഎന്‍എല്ലിലെ പിളര്‍പ്പ് സംബന്ധിച്ച പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ തമ്മിലടിച്ചു കച്ചറയായിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ രാവിലെയായിരുന്നു ഐഎന്‍എല്‍ പിളര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്‌തെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചു.താട്ടുപിന്നാലെ അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ അറിയിക്കുകയായിരുന്നു.

എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമ്രാജ്യത്വത്തിനും ഫാസിസത്തിനും യൂണിയന്‍ ലീഗിനും എതിരെയുള്ള പോരാട്ടം പുതിയൊരു തലത്തിലെത്തി. വഹാബ് കാസീമിനെ പുറത്താക്കി; കാസിം വഹാബിനെയും പുറത്താക്കി. കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ തമ്മിലടിച്ചു കച്ചറയായി.
ഹലാക്കിന്റെ അവലും കഞ്ഞി