ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ദലിത് കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കെ.ചന്ദ്രശേഖര റാവു

ഹൈദരാബാദ്: ദലിത് ശാക്തീകരണം ലക്ഷ്യമിട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതിനായി സര്‍ക്കാര്‍ 1200 കോടി രൂപ നീക്കി വയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഈ പദ്ധതി പ്രകാരം ദലിത് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഗ്യാരന്റി ഇല്ലാതെ സഹായം നല്കും.ദലിത് വിഭാഗത്തിലുള്ളവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിതെന്നാണ് സര്‍ക്കാര്‍ അവകാശവാദം.