പൂരം മാറ്റി വയ്ക്കണം : സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

തൃശ്ശൂര്‍: തൃശൂര്‍ പൂരം മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാരിന് കത്ത് നല്‍കി. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് നല്കിയത്.നിയന്ത്രണങ്ങള് പാലിച്ച് പൂരം പ്രായോഗികമല്ലെന്നും കോവിഡ് കേസുകള്‍് ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു.തിങ്കളാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയി യോഗം വിളിച്ചിട്ടുണ്ട്.