ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വാക്‌സിന്‍ വിതരണം പ്രതിസന്ധിയില്‍. കേരളം തങ്ങളുടെ ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കി കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് ഇപ്പോഴും ഒന്‍പത് ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം നടത്തിയിട്ടുള്ളത്. യു പി, അസാം മുതലായ സംസ്ഥാനങ്ങളും വാക്‌സിന്‍ വിതരണത്തില്‍ വേണ്ടത്ര വേഗം കൈവരിച്ചിട്ടില്ല.
വാക്‌സിനെടുക്കുന്നതില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ആദ്യം മുതലേ മടിയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഭാഗമായിരുന്ന തമിഴ്‌നാട്ടുകാരന്‍ വാക്‌സിന്‍ എടുത്തതിനു ശേഷം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതും സിനിമാ താരം വിവേക് വാക്‌സിന്‍ എടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.

