വരുമാനക്കമ്മിക്കുള്ള കേന്ദ്രസഹായത്തിന്റെ മൂന്നാം പ്രതിമാസ ഗഡു അനുവദിച്ചു

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ വരുമാനക്കമ്മി നികത്താനുള്ള കേന്ദ്രസഹായത്തിന്റെ മൂന്നാം പ്രതിമാസ ഗഡു അനുവദിച്ചു. കേരളത്തിന് മൂന്നാം ഗഡുവായി ലഭിച്ചത് 1657.58 കോടിയാണ്. ഇതുവരെ കേരളത്തിന് ആകെ കിട്ടിയത് 4972.74 കോടി രൂപയാണ്.ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലായി ആകെ 29,613 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. 15-ാമത് ധനകാര്യ കമ്മീഷന് 2021-22 സാമ്പത്തിക വര്‍ഷത്തില് 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റാണ് ശുപാര്‍ശ ചെയ്തത്. 12 പ്രതിമാസ തവണകളായി ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.