വനിതാ ജൂഡോ താരം സുശീലാ ദേവി ടോക്കിയോ ഒളിമ്പിക്സിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ജൂഡോ താരം സുശീലാ ദേവി ടോക്കിയോ ഒളിമ്പിക്സിലേക്ക്. യോഗ്യത ലഭിച്ച വിവരം ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണു പുറത്ത് വിട്ടത്. 26 വയസുകാരിയായ സുശീലയുടെ കന്നി ഒളിമ്പിക്സാണിത്. 48 കിലോ വിഭാഗത്തില്‍ 989 പോയിന്റുമായാണു സുശീലാ ദേവി മുന്നേറിയത്.

രാജ്യാന്തര ജൂഡോ ഫെഡറേഷന്റെ മാനദണ്ഡ പ്രകാരം ഓരോ മേഖലയിലെയും ആദ്യ പത്ത് റാങ്കുകാര്‍ ഒളിമ്പിക് യോഗ്യത നേടും. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ഉള്‍പ്പെടെയുള്ളവര്‍ സുശീലാ ദേവിയെ അഭിനന്ദിച്ചു. കഴിഞ്ഞ 24 മാസത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഒളിമ്പിക് ഗെയിം ക്വാട്ട നിശ്ചയിക്കുന്നത്.