വനംവകുപ്പിലെ കൂട്ടസ്ഥലംമാറ്റം, ആഭ്യന്തരപ്രതിഷേധം രൂക്ഷമാകുന്നു

തിരുവനന്തപുരം: വനംവകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം ദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണെന്ന് കാണിച്ച് ആഭ്യന്തരപ്രതിഷേധം രൂക്ഷമാകുന്നു. അച്ചടക്ക നടപടി നേരിട്ടവരെ പഴയ സ്ഥലങ്ങളിലേക്ക് വീണ്ടും മാറ്റുന്നതിനെതിരെ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖലയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലമാറ്റപട്ടികയാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ജൂണ്‍ 16 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പിഴവുകള്‍ പോലും തിരുത്താതെതയാണ് 23 ന് അന്തിമ പട്ടിക ഇറക്കിയതെന്നും അര്‍ഹരായ ജീവനക്കാരെ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. കൂടാതെ, ചില ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്താന്‍ അവരുടെ ഇഷ്ടരക്കാരെ തിരുകി കയറ്റുകയാണെന്നും പറയുന്നു. പത്തനംതിട്ട ഗുരുനാഥന്‍മണ്‍ സ്റ്റേഷനില്‍ കാട്ടുപോത്ത് വോട്ടക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍ക്കും പഴയ സ്ഥലത്തേക്ക തന്നെയാണ് മാറ്റം വന്നിരിക്കുന്നത്. വനം വകുപ്പിലെ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രതികരണം.