കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ്

പച്ചക്കറിക്കൃഷി, വിതരണം, കൃഷിഭവനുകളെ സ്മാര്‍്ട്ട് ആക്കല്‍, റബര്‍ കര്‍ഷകരുടെ സബ്‌സിഡി കുടിശിക തീര്‍പ്പാക്കല്‍ എന്നിങ്ങനെ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ്. മൂല്യവര്‍ധിത ഉല്പന്നങ്ങള്‍് തയാറാക്കാനുള്ള പദ്ധതിയും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്.

കാര്‍ഷികമേഖലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍—

സാങ്കേതികവിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാംവിധം ആധുനികവല്കണം എന്നിവയുടെ പ്രാഥമിക ചെലവുകള്‍ക്ക് 10 കോടി രൂപ
ഉല്പന്നങ്ങളുടെ വിപണനത്തിന് സേവനശൃംഖല ആരംഭിക്കുന്നതിന് 10 കോടി രൂപ.
താഴ്ന്ന പലിശയ്ക്ക് കാര്‍ഷിക വായ്പ
കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടെ 5 അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും
ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണം നടന്നുവരുന്നു, ഇതിനായി 10 കോടി രൂപ
പ്ലാന്റേഷന്‍ മേഖലയുടെ വികസനത്തിന് 2 കോടി രൂപ
മൂല്യവര്‍ധനയെക്കുറിച്ചും പഠിച്ച് പദ്ധതി തയാറാക്കാന്‍ ആറു മാസം
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ
റബര്‍ സബ്‌സിഡി കുടിശിക തീര്‍പ്പാക്കുന്നതിന് 50 കോടി രൂപ
മത്സ്യസംസ്‌കരണത്തിന് സൗകര്യമൊരുക്കുന്നതിന് 5 കോടി രൂപ
കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യവര്‍്ധിത ഉല്പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപ