രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പരോക്ഷമായി പ്രഖ്യാപിച്ച് ശശികലയുടെ ശബ്ദസന്ദേശം

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പരോക്ഷമായി പ്രഖ്യാപിച്ച് ശശികല. എഐഎഡിഎംകെയെ വീണ്ടും ശക്തമാക്കുമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ എല്ലാവരും സുരക്ഷിതമായും സുഖമായും ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. വിഷമിക്കേണ്ട കാര്യമില്ല. നമ്മള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും, 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ ശശികല പറയുന്നു. 2017 ഫെബ്രവരിയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍് ബെംഗളൂരുവിലെ പ്രത്യേക കോടതി ശശികലയ്ക്ക് വിധിച്ച നാല് വര്‍ഷത്തെ തടവശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികലയിലായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാധ്യമശ്രദ്ധ. എന്നാല്‍ ശശികല രാഷ്ട്രീയത്തിലേക്കില്ലെന്ന് പളനിസ്വാമി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തില് ഡിഎംകെ അധികാരത്തിലെത്തി. ഈ സാഹചര്യത്തിലാണ് ശശികലയുടെ ശബ്ദസന്ദേശം.