ശശി തരൂര്‍ എംപിക്ക് കോവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സഹോദരിക്കും 85 വയസുകാരിയായ അമ്മയ്ക്കും കോവിഡ് പോസിറ്റീവാണെന്നും വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.കൊവിഡ് ടെസ്റ്റ് നടത്താനായി രണ്ട് ദിവസങ്ങളും ഫലം ലഭിക്കാനായി ഒന്നര ദിവസവും കാത്തിരുന്നതായി ശശി തരൂര്‍ പറഞ്ഞു.