സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം എര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി മറ്റ് ജീവനക്കാരെ ജില്ലാകളക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. ഏപ്രില്‍ 24 ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഫീസുകള്‍ , സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റില്ല. ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.