തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ഇരുന്നൂറ് രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കൂടാതെ ഭക്ഷ്യകിറ്റും ലഭ്യമാക്കും. തീരദേശറോഡുകള് നന്നാക്കാന്‍ 80 കോടി ഉടനടി അനുവദിക്കുമെന്നും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. കടലാക്രമണം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ പണി തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021-06-12

